ശ്രീ ബുദ്ധന്‍ രാവിലെ ഒമ്പതു മണി വരെ ബന്ധനസ്തനായിരുന്നു. കടം കൊടുത്തവന്‍ കത്തിയുമായി നടക്കുന്നുവെന്നു കേട്ടതു മുതലാണു നന്ദേശ്വരി അങ്ങനെ ചെയ്തു തുടങ്ങിയത്. വീടിന്റെ ഉമ്മറം മുതല്‍ നാട്ടുകാര്‍ നടക്കുന്ന പൊതു വഴി വരെ അവള്‍ മുടങ്ങാതെ അടിച്ചുവാരും. കുളിച്ചു ഈറനോടെ നരകയറിത്തുടങ്ങിയ മുടിയിഴകള്‍ വിടര്‍ത്തിയിട്ടു ദ്വാരാപാലകയെപ്പോലെ പൂട്ടിയിട്ടവാതുക്കല്‍ പിന്നെ ഒരു ഇരിപ്പുണ്ടു. നിരതെറ്റിയ പല്ലുകള്‍കാരണം വായടക്കാനാവാതെ, കണ്ണുകള്‍ തുറന്നു വച്ചു തലയുയര്‍ത്തി അങ്ങനെ......
ജനലഴികകളിലൂടെ ഊന്നുവടിപുറത്തേക്കിട്ട്, നന്ദേശ്വരിക്ക് ആഞ്ഞൊരടി കൊടുക്കാന്‍
ശ്രീബുദ്ധന്‍ കിണഞ്ഞു പരിശ്രമിച്ചു. ചീത്തവിളി തീവ്രമായപ്പോള്‍ അവള്‍ ചുണ്ടത്തും മൂക്കിലുമായി
ചൂണ്ടു വിരലമര്‍ത്തി പറഞ്ഞു “ശ്ശ്....മിണ്ടരുത്...എനിയിറങ്ങിപ്പോയാ തിരിചു വരുമ്പോ കാത്തിരിക്കാനിവിടെ ആരും കാണില്ല..പൊറത്ത് തെളങ്ങുന്ന കത്തിയായിട്ട് ആളുകള്‍ നടക്കണ്ണ്ട്..” പിന്നെ നിസ്സഹായനായ അയാളെ ശ്രദ്ധിക്കാതെ മാക്സിയുടെ ഒരറ്റമെടുത്ത് അടിപ്പാവാടയില്‍ കുത്തി അവള്‍ പണി തുടര്‍ന്നു...
രാത്രിയുടെ അവസാനയാമങ്ങളിലാണു ശ്രീ ബുദ്ധനു വെളിപാടുണ്ടാകുന്നത്. ശാന്തമായ നിശബ്ധതയെ കീറി മുറിച്ചു കൊണ്ടു അയാളുടെ ശബ്ധം ഉയര്‍ന്നു കേള്‍ക്കും. കടങ്ങളുടെ തീരാക്കണക്കുകള്‍ വിളിച്ചു കൂവി...രാജ്യകാര്യങ്ങളില്‍ വ്യസനിച്ചു അയാള്‍ രാത്രിയെ ശബ്ദയാനമാക്കും....വാരിപ്പുതച്ച കരിമ്പടത്തിന്നുള്ളില്‍നിന്നും നന്ദേശ്വരിയുടെ കൂര്‍ക്കം വലിയപ്പോള്‍ ഉച്ചസ്തായിയിലെത്തിയിട്ടുണ്ടാവും....
രാവിലത്തെ ബന്ധനത്തിനു ശേഷം അവള്‍ അയാളെ മോചനതിന്റെ പകല്‍ വെട്ടത്തിലേക്കു തുറന്നു വിടും.....ചിതലരിക്കാതെ സൂക്ഷിച്ച രാജകീയ വസ്ത്രത്തില്‍ ,,ഊന്നു വടിയും താങ്ങി കൂനിക്കൂടി ധ്രതിയിലുള്ള പിന്നത്തെ നടപ്പു കണ്ടാല്‍ വഴിക്കാരോ പിടിച്ചു പൂട്ടിക്കളയുമോ എന്ന ഭയം കണ്ണൂകളില്‍ നിഴലിച്ചു നില്‍ക്കുന്നുണ്ടാവും....മടങ്ങി വരാന്‍ താല്പര്യമില്ലെങ്കിലും പതിനാറാം വയസ്സു മുതല്‍ കൂടെയുള്ള പെണ്ണിന്റെ കൂര്‍ത്ത മുഖമോര്‍ക്കുമ്പോള്‍ കാലുകള്‍ക്കു ഒരു വിറയല്‍.......ഒടുവില്‍ തിരിച്ചു നടക്കും. .......ബോധിയുടെ ചുവട്ടിലും അരക്ഷിതനായ ധ്യാനനിമീലിതനായ ബുദ്ധന്‍...........ഭൂമിയില്‍ ലോകം നന്ദ്വേശ്വരിയുടെ പാവാടത്തുമ്പിലും.....നിസ്സഹായതയുടെ അകാശമേല്‍കൂരക്കു കീഴെ ശ്രീബുദ്ധന്‍ ബന്ധനത്തിലും........
Thursday, December 24, 2009
Subscribe to:
Post Comments (Atom)
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete