Wednesday, November 30, 2011

വിത്ത്

നീ മഴയായിരുന്നു .......
ആദ്യത്തെ തുള്ളിയില്‍ മനസ്സില്‍ ഒരാള്ലല്‍് തീര്‍ത്ത നനവ്
പിന്നെ തുള്ളികളുടെ സമൃദ്ധിയില്‍ എന്നെ നനച്ച് നനച്ച് .....
പെയ്ത്തിന്റെ മൂര്ധന്യതയില്‍ എന്നെ വേദനിപ്പിച്ച്.....
മിന്നലിന്റെ വാള്‍മുന ഹൃദയത്തിലാഴ്ത്തി .......
വാക്കുകളുടെ ഇടിമുഴക്കത്താല്‍ നിശബ്ദയാക്കി .....
ഇപ്പോള്‍ നീ ...........
ഒരു മഴവില്ലിന്റെ വിസ്മയമായി മറയാന്‍ ധൃതിപ്പെടുന്നു ?......
എന്നിട്ടും ,..
നീ പൊഴിഞ്ഞ മന്തിടങ്ങളിലെല്ലാം
മുള പൊട്ടി തളിര്ത്ത്തതും
പൂവായി വിടര്‍ന്നതും
തണലായി പ്പടര്‍ന്നതും
ഞാന്‍ മാത്രമായിരുന്നു .....................................................................!

2 comments:

  1. നിനക്ക് വേണ്ടി മാത്രമായി പെയ്ത മഴയില്‍ നീ മാത്രം മുളപൊട്ടിയെങ്കില്‍ , ആ മിന്നലിന്റെ വാള്‍ മുനയങ്ങ് മറന്നേക്കൂ...മുളയ്ക്ക് പൊന്താനുള്ള വഴികാണിച്ചതാകാം.

    ReplyDelete
  2. Pls Remove the word varification. If not, it will remain as a tree without bird.

    ReplyDelete